Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas Farmers Branch

America

ച​രി​ത്രം കു​റി​ച്ച് ബൈ​ബി​ൾ ക​യ്യെ​ഴു​ത്തു പ്ര​തി 31ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി മാ​ർ​ത്തോ​മ് ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്

ഡാ​ള​സ് :മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചിന്‍റെ​ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈ​യ്യെ​ഴു​ത്ത് ന​ട​ത്തി ച​രി​ത്രം കു​റി​ച്ചു.​ ​ഉ​ണ​ർ​വ് എ​ന്ന നാ​മ​ധേ​യ​ത്തി​ൽ റി​വൈ​വ​ൽ മി​റ്റിം​ഗ് ആ​ൻ്റ് സ്റ്റ​ഡി ഫോ​റ​ത്തി​ൻ്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈ​യ്യെ​ഴു​ത്ത് സാ​ധ്യ​മാ​ക്കി​യ​ത്.

2026 ജൂ​ൺ 9ന് ​മാ​ർ​ത്തോ​മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലി​ത്ത റവ. ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി തു​ട​ങ്ങി വച്ച ഈ ​ബൈ​ബി​ൾ കൈ​യ്യെ​ഴു​ത്ത് 31 ദി​വ​സം കൊ​ണ്ട് 1189 ചാ​പ്റ്റ​ർ എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി. ഏ​ക​ദേ​ശം 600ൽ ​അ​ധി​കം ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ഴു​തി​യ ഈ ​ബൈ​ബി​ളി​ന്‍റെ അ​വ​സാ​ന ഭാ​ഗം മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്താ റവ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ എ​ഴു​തി അ​വ​സാ​നി​ച്ചു.

ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഈ ​കൈ​യ്യെ​ഴു​ത്ത് ബൈ​ബി​ൾ എ​ഴു​താ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​യും എ​ഴു​തി​യ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ഇ​തി​ന്റെ ക​ൺ​വീ​ന​റാ​യി ഷാ​ജി ഡേ​വി​ഡ്, കോ​ക​ൺ​വീ​ന​റാ​യി റീ​നാ മാ​ത്യു, ഡോ. ​അ​ഞ്ചു ബി​ജി​ലി, ഡോ. ​ഷെ​ർ​ളി മാ​ത്യു, എ​ലി​സ​ബ​ത്ത് ജോ​ൺ, ഈ​ശോ മാ​ളി​യേ​ക്ക​ൽ , ട്രീ​ഷാ മാ​ത്യു, മി​ഷാ​ൽ ടോം​സി , സു​മി​താ ജ​യ്സ് , സ​ജി​ന ലാ​ജി എ​ന്നി​വ​രാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ബൈ​ബി​ൾ കൈ​യ്യെ​ഴു​ത്ത് പൂ​ർ​ണ​മാ​യി എ​ഴു​തു​ന്ന​ത്. ഇ​തി​ലൂ​ടെ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച തു​ക ഇ​ന്ത്യ​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ബൈ​ബി​ൾ വി​ത​ര​ണം ചെ​യ്യു​വാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഒ​ന്നി​ച്ചു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെയും പ്ര​തീ​ക​മാ​യി മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up